ന്യൂദല്‍ഹി- ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസില്‍ ഗൂഢാലോചനാ കുറ്റം ചുമത്തപ്പെട്ട പ്രതികള്‍ ഒരിക്കലും അവര്‍ക്കുമുന്നില്‍ സമര്‍പ്പിച്ച തെളിവുകള്‍ നിഷേധിച്ചിരുന്നില്ലെന്ന് ജസ്റ്റിസ് എം.എസ്. ലിബര്‍ഹാന്‍.
1992 ഡിസംബര്‍ ആറിന് ബാബ് രി മസ്ജിദ് തകര്‍ക്കാനിടയാക്കിയ സാഹചര്യങ്ങള്‍ അന്വേഷിച്ച കമ്മീഷന്റെ തലവനായിരുന്നു ജസ്റ്റിസ് ലിബര്‍ഹാന്‍.
മസ്ജിദ് തകര്‍ക്കാന്‍ കൃത്യമായ ഗൂഢാലോചന ഉണ്ടായിരുന്നുവെന്ന് ജസ്റ്റിസ് ലിബര്‍ഹാന്‍ ആവര്‍ത്തിച്ചു.
എല്‍.കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി തുടങ്ങിയവരുടെ മൊഴിയെടുത്തും ന്യൂസ് പേപ്പര്‍ കട്ടിംഗുകള്‍ പരിശോധിച്ചുമാണ് കമ്മീഷന്‍ നിഗമനത്തിലെത്തിയിരുന്നത്.
പത്രങ്ങളുടെ കട്ടിംഗുകളും വീഡിയോ ഫൂട്ടേജുകളും മറ്റു തെളിവുകളും കമ്മീഷനുമുന്നില്‍ ഹാജരായ പ്രതികളൊന്നും നിഷേധിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.