ന്യൂദല്‍ഹി- ദളിത് പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. വിഷയം കൈകാര്യം ചെയ്യുന്നതില്‍ യു.പി പോലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് നടപടി. സംഭവത്തില്‍ യോഗി സര്‍ക്കാര്‍ കടുത്ത പ്രതിരോധത്തിലായി.
സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിയും ഡി.ജി.പിയും ഇന്നലെ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ യോഗി ആദിത്യനാഥ് ചുമതലപ്പെടുത്തിയ മൂന്നംഗ പ്രത്യേക അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് നാലു മണിക്ക് ലഭിക്കാനിരിക്കേയാണ് സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്.