തിരുവനന്തപുരം- സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണത്തെക്കുറിച്ച് സി.പി.എമ്മിന് ആവലാതി വേണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേസില്‍ ഉള്‍പ്പെട്ട അവസാന കണ്ണിയേയും അവര്‍ക്ക് സഹായം നല്‍കിയവരേയും അന്വേഷണ ഏജന്‍സി കണ്ടെത്തുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിക്കുള്ള മറുപടിയായി അദ്ദഹം പറഞ്ഞു. തന്റെ വിദേശ യാത്രയില്‍ ചട്ടം ലംഘിച്ച് മഹിളാ മോര്‍ച്ച ഭാരവാഹി പങ്കെടുത്തെന്ന പരാതി പ്രധാനമന്ത്രിക്ക് കിട്ടിയിട്ടുണ്ടെങ്കില്‍ അദ്ദേഹം തന്നെ മറുപടി പറയുമെന്നും മുരളീധരന്‍ വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ഇന്ത്യന്‍ എംബസി വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2019 നവംബറില്‍ യുഎഇയിലേക്കുള്ള യാത്രയില്‍ മന്ത്രി ചട്ടം ലംഘിച്ച് പ്രതിനിധി സംഘത്തില്‍ അംഗമല്ലാത്ത സ്ത്രീയെ ഒപ്പംകൂട്ടിയെന്ന് ചൂണ്ടിക്കാട്ടി ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലിം മടവൂര്‍ പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.