ന്യൂദൽഹി- യു.പിയിൽ ക്രൂരബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹത്രാസിലെ പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അനുമതി. ഇരുവരെയും ഹത്രാസിലേക്ക് പുറപ്പെടാൻ പോലീസ് അനുവദിച്ചു. ഇരുവർക്കും മാത്രമാണ് അനുമതി. മറ്റ് നേതാക്കൾക്ക് ഹത്രാസിലേക്ക്് പോകാൻ അനുമതിയുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.