ലഖ്‌നൗ- ഹത്രാസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി മരിച്ച ശേഷമുള്ള സംഭവങ്ങള്‍ മനഃസാക്ഷിയെ ഞെട്ടിച്ചുവെന്ന് അലഹബാദ് ഹൈക്കോടതി. ഹത്രാസ് സംഭവം മുതല്‍ പെണ്‍കുട്ടിയുടെ മൃതദേഹം തിരക്കിട്ട സംസ്‌കരിച്ചതടക്കമുള്ള സംഭവങ്ങളില്‍ കോടതി സ്വമേധയാ കേസെടുത്തു. ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് നോട്ടീസയച്ചിട്ടുണ്ട്.
മരിച്ച പെണ്‍കുട്ടിയുടേത് മാത്രമല്ല, അവളുടെ കുടുംബത്തിന്റെ മൗലികാവശങ്ങളും ലംഘിക്കപ്പെട്ടത് വളരെ ഗുരതുരമാണെന്നും അധികാരികള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ വളരെയേറെ പ്രാധാന്യമുള്ളതാണെന്നും ജസ്റ്റിസ് രാജന്‍ റോയ്, ജസപ്രീത് സിംഗ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.