ടെക്സസ്- ടെക്സസിലെ റിച്ചാഡ്സണില്‍ കഴിയുന്ന മലയാളി ദമ്പതികളുടെ വീട്ടില്‍നിന്ന് രണ്ടാാഴ്ച മുമ്പ് കാണാതായ വളര്‍ത്തുമകള്‍ ഷെറിന്റേതെന്ന് സംശയിക്കപ്പെടുന്ന മൃതദേഹം 15 ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തി. എറണാകുളം സ്വദേശിയായ വെസ്ലി മാത്യു-സിനി ദമ്പതികള്‍ രണ്ടു വര്‍ഷം മുമ്പ് ബിഹാറിലെ ശിശുസംരക്ഷണ കേന്ദ്രത്തില്‍നിന്ന് ദത്തെടുത്ത കുട്ടിയാണിത്. കുട്ടിക്ക് പോഷകാഹാരക്കുറവും സംസാരവൈകല്യവുണ്ടായിരുന്നു.
ഒക്ടോബര്‍ ഏഴിന് ഷെറിനെ വീട്ടില്‍നിന്ന് കാണാതായെന്നാണ് വെസ്ലി പോലീസില്‍ പരാതിപ്പെട്ടത്. പുര്‍ച്ചെ മൂന്നു മണിക്ക് പാല് കുടിക്കാത്തിന് ശിക്ഷയായി വീടിനു പുറത്തിറക്കി നിര്‍ത്തിയ കുട്ടിയെ അവിടെനിന്ന്‌ന പിന്നീട് കാണാതായി എന്നായിരുന്നു വെസ്ലിയുടെ പരാതി.
ദുരൂഹതകളും സംശയങ്ങളും നിറഞ്ഞ സംഭവം പോലീസ് അന്വേഷിച്ചു വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഇവരുടെ വീട്ടില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള കലുങ്കിനുള്ളില്‍നിന്ന് മൂന്ന് വയസ്സു പ്രായം തോന്നിക്കുന്ന കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇത് ഷെറിന്റെ മൃതദേഹമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഈ മൃതദേഹം മറ്റൊരു കുട്ടിയുടേതാകാന്‍ സാധ്യതയില്ലെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം വിശദമായ പരിശോധന നടത്തിയ ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.
സംഭവം അന്വേഷിക്കുന്ന റിച്ചഡ്സണ്‍ പോലീസ് വെസ്ലിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് പിടിച്ചെടുത്തിട്ടുണ്ട്. സംഭവ ദിവസം പുലര്‍ച്ചെ മൂന്നിന് കുട്ടിയെ കാണാതായെങ്കിലും പോലീസിനെ അറിയച്ചത് രാവിലെ എട്ടു മണിയോടെയാണ്. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ സംശയത്തിന്റെ നിഴലിലായിരിക്കുന്നതും വെസ്ലി തന്നെയാണ്. പോലീസിനെ വിവരമറിയിക്കുന്നതിലുണ്ടായ കാലതാസമം സംബന്ധിച്ച് വെസ്ലിക്ക് വ്യക്തമായ മറുപടി നല്‍കാനായിട്ടില്ല.
കുട്ടിയെ കാണാതായി എന്നു പറയുന്ന സമയത്ത് വീട്ടില്‍നിന്ന് ഒരു കാര്‍ രണ്ടു തവണ പുറത്തു പോയി തിരിച്ചെത്തിയ ദൃശ്യം സിസിടിവിയില്‍ കണ്ടെത്തിയിരുന്നു. നളന്ദയിലെ മതര്‍തരേസ അനദ് സേവാ സന്‍സ്തന്‍ എന്ന സന്നദ്ധ സംഘടനയില്‍ നിന്നാണ് ഷെറിയെ വെ്സ്ലി-സിനി ദമ്പതികള്‍ ദത്തെടുത്തത്.