ലഖ്‌നൗ-ഹാത്രാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് ഉത്തര്‍പ്രദേശ് പോലീസ്. ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് തെളിയിക്കാന്‍ ഒന്നുമില്ലെന്നും ശരീരത്തില്‍ ബീജത്തിന്റെ അംശം കണ്ടെത്തായില്ലെന്നും പോലീസ് പറയുന്നു. ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് തെളിയിക്കാന്‍ ഒന്നുമില്ലെന്നും ശരീരത്തില്‍ ബീജത്തിന്റെ അംശം കണ്ടെത്തായില്ലെന്നും പോലീസ് പെണ്‍കുട്ടിയ്ക്ക് നട്ടെല്ലിന് പരിക്കേറ്റിരുന്നു. ഇരയുടെ കഴുത്തിലും പരിക്ക്, ഇരയ്ക്ക് ഹൃദയാഘാതം ഉണ്ടായി, രക്തത്തില്‍ അണുബാധയുണ്ടായി. സെപ്റ്റംബര്‍ 29ന് 6:55 രാവിലെ മരണം സംഭവിച്ചു. ബലാത്സംഗം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. പെണ്‍കുട്ടിയ്ക്ക് നട്ടെല്ലിന് പരിക്കേറ്റിരുന്നു. കഴുത്തിനേറ്റ പരിക്കാണ് പെണ്‍കുട്ടിയുടെ മരണകാരണം. സ്ഥലത്ത് ജാതിസംഘര്‍ഷം ഉണ്ടാക്കാന്‍ ചിലര്‍ ആസൂത്രിതമായി ശ്രമിച്ചുവെന്നും ഉത്തര്‍പ്രദേശ് എഡിജി പ്രശാന്ത്കുമാര്‍ പറയുന്നു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയ ചില ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പ്രശാന്ത് കുമാര്‍ വ്യക്തമാക്കുന്നു.
ആദ്യം സംഭവത്തില്‍ കൊലപാതകശ്രമത്തിന് മാത്രമാണ് ഉത്തര്‍ പ്രദേശ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയുടെ മൊഴിയില്‍ നാലു പേര്‍ തന്നെ കൂട്ടബലാത്സംഗം ചെയ്തുവെന്ന് പറഞ്ഞതിനെത്തുടര്‍ന്നാണ് ബലാത്സംഗക്കുറ്റം കൂടി ചുമത്താന്‍ പോലീസ് തയ്യാറായത്.
സെപ്തംബര്‍ 14നായിരുന്നു 19 വയസുകാരിയായ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്.
പെണ്‍കുട്ടിയുടെ ആന്തരികാവയവങ്ങള്‍ പരിശോധിച്ചതില്‍ ബീജം കണ്ടെത്താനായിട്ടില്ല. അതിനാല്‍ ബലാത്സംഗം നടന്നിട്ടില്ല എന്ന് വിധിയെഴുതുകയാണ് പോലീസ്. സംഭവത്തില്‍ വന്‍ ജനരോഷമാണ് ഉയരുന്നത്. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് നടന്ന രാഹുല്‍ഗാന്ധിയേയും പ്രിയങ്കാഗാന്ധിയേയും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.