റാണിയ- റാണിയയിൽ വാഹനാപകടത്തിൽ മരിച്ച കൊല്ലം പുനലൂർ സ്വദേശി ദിപുവിന്റെ മൃതുദേഹം നാട്ടിലേക്കു അയച്ചു. റാണിയയിലെ ബഖാലയിൽ ജോലി ചെയ്തുവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നടപടിക്രമങ്ങൾക്ക് കെ.എം.സി.സി റാണിയ പ്രസിഡന്റ് നൗഷൗദ് പോത്തുകൽ നേതൃത്വം നൽകി. ട്രഷറർ ഹസ്സൻ കോയ, ലുക്മാൻ, മുസ്തഫ, ഫക്രുദ്ദീൻ, ഉമ്മർ, അഹമ്മദ് കുട്ടി എന്നിവരും നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകാനുണ്ടായിരുന്നു.