വിജയവാഡ- അറബ് രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളേയും പെണ്‍കുട്ടികളേയും കബളിപ്പിച്ച് പണം തട്ടിയ യുവതി അറസ്റ്റില്‍. ആന്ധ്രപ്രദേസിലെ വെസ്റ്റ് ഗോദാവരയില്‍ നര്‍സാപുരത്ത് മഡികി ജ്യോതി എന്ന അകുമര്‍തി ജ്യോതിയാണ് അറസ്റ്റിലായത്. തൊഴിലന്വേഷിക്കുന്ന സ്ത്രീകളേയും പെണ്‍കുട്ടികളേയും കണ്ടെത്തി പ്രതി റാക്കറ്റിന് കൈമാറിയെന്ന് പോലീസ് പറഞ്ഞു.
ദുബായ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് ജോലി വാഗ്ദാനം ചെയ്തിരുന്നത്. വന്‍ തുക കൈക്കലാക്കിയ യുവതി തങ്ങളെ തടവിലാക്കി ലൈംഗിക പീഡനത്തിനു വഴിയൊരുക്കിയതായും പെണ്‍കുട്ടികള്‍ പരാതിയില്‍ പറയുന്നു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സ്ത്രീകളെ കെണിയില്‍ പെടുത്തി തട്ടിപ്പ് നടത്തിയതായി നര്‍സാപുരം ഡി.എസ്.പി കെ. നാഗേശ്വര റാവു പറഞ്ഞു.
ഗള്‍ഫിലേക്ക് കടക്കുമെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരു എയര്‍പോര്‍ട്ടിലെത്തിയാണ് ജ്യോതിയെ അറസ്റ്റ് ചെയ്തതെന്ന് വെസ്റ്റ് ഗോദാവരി ജില്ലാ പോലീസ് സൂപ്രണ്ട് കെ. നാരായണ നായിക്ക് പറഞ്ഞു. വിസാ റാക്കറ്റില്‍ ഉള്‍പ്പെട്ട ഏതാനും പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് പോലീസ് പറഞ്ഞു.
തൊഴിലില്ലാത്ത സ്ത്രീകളേയും പെണ്‍കുട്ടികളേയും കണ്ടെത്തി ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയ ശേഷം ഇടനിലക്കാര്‍ക്ക് കൈമാറുകയായിരുന്നു ജ്യോതിയുടേയും സഘത്തിന്റെയും രീതിയെന്ന് നരസപുരം സി.ഐ കൃഷ്ണ കുമാറും എസ്.ഐ പ്രിയ കുമാറും പറഞ്ഞു.