ബാബ് രി മസ്ജിദ് തകര്‍ക്കുക തന്നെ ആയിരുന്നു എപ്പോഴും ഞങ്ങളുടെ ലക്ഷ്യം. 1990 ല്‍ ആദ്യം ശ്രമിച്ചപ്പോള്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുലായം സിംഗ് യാദവ് വെടിയുണ്ടകള്‍ കൊണ്ട് നേരിട്ടു. പക്ഷേ ഞങ്ങളുടെ പ്രതിജ്ഞ 1992 ല്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു.
ന്യൂദല്‍ഹി- ബാബ്‌രി മസ്ജിദ് തകര്‍ത്തവരില്‍ ഒരാള്‍ താനാണെന്നും അടുത്ത ലക്ഷ്യം കാശിയും മഥുരയുമാണെന്നും ശിവസേനയുടെ ഉത്തരേന്ത്യന്‍ നേതാവായിരുന്ന ജയ് ഭഗവാന്‍ ഗോയല്‍. മസ്ജിദ് പൊളിച്ചതിന് ഇവര്‍ക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ലഖ്‌നൗവിലെ സി.ബി.ഐ പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയ ശേഷം ടെലിവിഷന്‍ ചാനലിനു നല്‍ല്‍കിയ അഭിമുഖത്തിലാണ് ഗോയലിന്റെ മുന്നറിയിപ്പ്.
ബാബ് രി മസ്ജിദ് തകര്‍ക്കുക തന്നെ ആയിരുന്നു എപ്പോഴും ഞങ്ങളുടെ ലക്ഷ്യം. 1990 ല്‍ ആദ്യം ശ്രമിച്ചപ്പോള്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുലായം സിംഗ് യാദവ് വെടിയുണ്ടകള്‍ കൊണ്ട് നേരിട്ടു. പക്ഷേ ഞങ്ങളുടെ പ്രതിജ്ഞ 1992 ല്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു.
തന്നെ കോടതി വെറുതെ വിട്ടെങ്കിലും വധ ശിക്ഷ ഏറ്റുവാങ്ങാന്‍ പോലും തയാറായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. രാമ ഭഗവാന്റെ അനുഗ്രഹം കൊണ്ടാണ് ഞങ്ങളെ വെറുതെ വിട്ടത്. ബാബ് രി മസ്ജിദ് തകര്‍ത്തതില്‍ തനിക്ക് അഭിമാനമുണ്ടെന്നും അതിന്റെ പേരില്‍ വധശിക്ഷ പേലും സ്വീകരിക്കാന്‍ തയാറായിരുന്നുവെന്നും ഗോയല്‍ പറഞ്ഞു.
ഇപ്പോള്‍ രാമക്ഷേത്രം സ്ഥാപിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നു. ഞങ്ങളുടെ അടുത്ത ദൗത്യം മഥുരയിലേയും കാശിയിലേയും പള്ളികള്‍ തകര്‍ക്കുകയായിരിക്കും- അദ്ദേഹം പറഞ്ഞു.