ന്യൂദല്‍ഹി- രാഷ്ട്രപതി രാം നാഥ് കോവിന്ദിന് 75 ാം പിറന്നാളില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
നയപരമായ കാര്യങ്ങളില്‍ അദ്ദേഹം പുലര്‍ത്തുന്ന ധാരണയേയും മികച്ച ഉള്‍ക്കാഴ്ചയേയും പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു.
ഈ രണ്ട് ഗുണങ്ങളും രാഷ്ട്രത്തിന്റെ വലിയ സമ്പത്താണെന്നും മോഡി പറഞ്ഞു.
ഉത്തർപ്രദേശിലെ കാണ്‍പൂർ ജില്ലയില്‍ പറൌങ്ക് ഗ്രാമത്തില്‍ 1945 ഒക്ടോബർ ഒന്നിനാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദിന്‍റെ ജനനം. 2017 ജൂലൈ 25 നാണ് ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി ചുമതലയേറ്റത്.