ബുലന്ദ്ശഹര്‍- ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശഹറില്‍ 20കാരന്‍ അയല്‍വീട്ടിലെ 14കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പരാതിപ്പെട്ടതായി സീനിയര്‍ പോലീസ് സുപ്രണ്ട് സന്തോഷ് കുമാര്‍ സിങ് പറഞ്ഞു. പെണ്‍കുട്ടി ചികിത്സയിലാണ്. മുങ്ങിയ പ്രതിയെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ നടത്തിവരുന്നു.