അസംഗഢ്- ഉത്തര്‍ പ്രദേശിലെ അസംഗഢ് ജില്ലയില്‍ ജിയാന്‍പൂരില്‍ 20കാരന്‍ അയല്‍വീട്ടിലെ എട്ടു വയസ്സു മാത്രം പ്രായമായി ബാലികയെ ലൈംഗികമായി പീഡിപ്പിച്ചു. കുട്ടിയെ കുളിപ്പിക്കാന്‍ കൊണ്ടു പോകുകയാണെന്ന് പറഞ്ഞ് പ്രതി സ്വന്തം വീട്ടിലെത്തിച്ച് ബാലത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസിനു നല്‍കിയ പരാതിയില്‍ അമ്മ പറഞ്ഞു. രക്തമൊലിക്കുന്ന നിലയിലാണ് ബാലിക വീട്ടില്‍ തിരിച്ചെത്തിയത്. കടുത്ത വേദനയായില്‍ കരയുകയും ചെയ്തിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചു. കുട്ടി ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.