മുംബൈ-മാര്‍ച്ച് മാസത്തിലാണ് ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. അത് മുതല്‍ ഓരോ മണിക്കൂറിലും മുകേഷ് അംബാനിയുടെ ആസ്തിയില്‍ 90 കോടി രൂപ വീതം വര്‍ദ്ധിച്ചു എന്നാണ് കണക്ക്. ഏറ്റവും പുതിയ ഹുറൂണ്‍ റിച്ച് ലിസ്റ്റ് പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരന്‍ ഇത്തവണയും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മുകേഷ് അംബാനി തന്നെയാണ്. തുടര്‍ച്ചയായി ഒമ്പതാം തവണയാണ് മുകേഷ് ഹുറൂണ്‍ റിച്ച് ലിസ്റ്റില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളായി മാറിയിരിക്കുകയാണ് ഇപ്പോള്‍ മുകേഷ്. ലോക സമ്പന്നരില്‍ നാലാം സ്ഥാനം വരെ എത്തി അദ്ദേഹം. എന്നാല്‍ ഏവരേയും ഞെട്ടിക്കുന്ന ഈ നേട്ടങ്ങള്‍ അദ്ദേഹം സ്വന്തമാക്കിയത് ലോകം എറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോവിഡ് കാലത്താണ്. മുകേഷ് അംബാനിയുടെ വ്യക്തപരമായ ആസ്തിയില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായത്. ഒരു വര്‍ഷത്തില്‍ 2,77,700 കോടി രൂപയാണ് വര്‍ദ്ധിച്ചത്. മൊത്തം ആസ്തി 6,58,400 കോടിയാണെന്നാണ് ഹുറൂണ്‍ റിച്ച് ലിസ്റ്റില്‍ പറയുന്നത്. ചരിത്രത്തില്‍ ആദ്യമായി ലോക സമ്പന്നരുടെ പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനത്തിനുള്ളില്‍ എത്തുന്ന ഇന്ത്യക്കാരന്‍ എന്ന റെക്കോര്‍ഡും മുകേഷ് അംബാനിക്ക് മാത്രം സ്വന്തം. ലോക സമ്പന്ന പട്ടികയില്‍ നാലാം സ്ഥാനത്താണ് മുകേഷ് അംബാനി.