ഗാസിയാബാദ്-ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മനുഷ്യക്കടത്ത് സംഘം പോലീസ് പിടിയില്‍. മനുഷ്യക്കടത്തുകാരില്‍ നിന്ന് 19 നേപ്പാളി കുട്ടികളെ രക്ഷപ്പെടുത്തിയതായി പോലീസ്
അറിയിച്ചു. ഒരു സ്ത്രീയും മൂന്നു പുരുഷന്‍മാരുമുള്‍പ്പെടെ നാലു പേരെയാണ് അറസ്റ്റ് ചെയ്തത്. നേപ്പാളില്‍ നിന്നുളള കുട്ടികളെ കയറ്റിയ ബസ് നഗരത്തില്‍ വച്ച് ഗാസിയബാദ് പോലീസ്
തടഞ്ഞതോടെയാണ് സംഭവം പുറത്തുവന്നതെന്ന് വിജയ്‌ന?ഗര്‍ എസ് എച്ച് ഒ മഹാവീര്‍ സിം?ഗ് ചൗഹാന്‍ പറഞ്ഞു. കുട്ടികളെ വീട്ടുജോലിക്കായി ദല്‍ഹിയിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യക്കടത്തു കേസില്‍ പ്രതികള്‍ക്കെതിരെ കേസെടുത്തതായി ഗാസിയാബാദ് വിജയഗനര്‍ പോലീസ് അറിയിച്ചു.