മുംബൈ- ബലാത്സംഗ കേസിൽ ഫിലിംമേക്കർ അനുരാഗ് കശ്യപിനോട് അടുത്ത വെള്ളിയാഴ്ച ഹാജരാകാൻ മുംബൈയിലെ വെർസോവ പോലീസ് നോട്ടിസ് നൽകി. കഴിഞ്ഞയാഴ്ചയാണ് അനുരാഗ് കശ്യപിനെതിരെ പരാതി ഫയൽ ചെയ്തത്. ആരോപണം അസംബന്ധവും അടിസ്ഥാനരഹിതവുമാണെന്ന് ചൂണ്ടിക്കാട്ടി അനുരാഗ് കശ്യപ് തന്റെ അഭിഭാഷക പ്രിയങ്ക ഖിമാനി വഴി പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ആരോപണം ഉന്നയിച്ച നടി കഴിഞ്ഞ ദിവസം ഗവർണർ ബി.എസ് കോഷിയാരിയെ രാജ്യസഭ എം.പിയും കേന്ദ്ര മന്ത്രിയുമായ രാംദാസ് അത്താവലെയുടെ കൂടെ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടീസ് നൽകിയത്. നടിയുടെ ജീവന് ഭീഷണിയുണ്ടെന്നും വൈ. പ്ലസ് സുരക്ഷ നൽകണമെന്നും അത്താവലെ ആവശ്യപ്പെട്ടിരുന്നു.