ഭുവനേശ്വര്‍- പുരി ജഗന്നാഥ ക്ഷേത്രത്തിലെ 400ലധികം ജീവനക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്നു നല്‍കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഈ വാര്‍ത്ത. ഇതിനെതിരെ ഒറീസ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.ജീവനക്കാര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരാധനലായങ്ങള്‍ തുറക്കാനകില്ല എന്നാണ് ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ക്ഷേത്രത്തില്‍ പൂജാ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്ന 53 ക്ഷേത്ര ജീവനക്കാര്‍ക്കും 351 സേവകര്‍ക്കുമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ ഭക്തര്‍ക്കായി ക്ഷേത്രം തുറന്നു നല്‍കുന്നത് ജീവനക്കാര്‍ക്കും ഭക്തര്‍ക്കും ഒരുപോലെ വെല്ലുവിളിയാണ്. അതുക്കൊണ്ട് തന്നെ നവംബര്‍ വരെ ക്ഷേത്രം തുറക്കേണ്ട എന്ന നിലപാടിലാണ് സര്‍ക്കാര്‍. കൊറോണ ബാധിതരായ ക്ഷേത്ര ജീവനക്കാരില്‍ 9 പേരാണ് മരണത്തിന് കീഴടങ്ങിയത്. 16 പേര്‍ കൊറോണ ആശുപത്രിയില്‍ ചികിത്സയിലാണ്.