Sorry, you need to enable JavaScript to visit this website.

ജി.എസ്.ടിയിൽ പൊളിച്ചെഴുത്ത് ആവശ്യം- കേന്ദ്ര റവന്യൂ സെക്രട്ടറി

ന്യൂദൽഹി- ജി.എസ്.ടി നടപ്പാക്കിയതിൽ അപാകതയുണ്ടെന്ന വിമർശനവുമായി കേന്ദ്ര റവന്യൂ സെക്രട്ടറി രംഗത്ത്. ചെറുകിട, ഇടത്തരം വ്യവസായങ്ങളെ ജി.എസ്.ടി പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും നികുതി ഘടന പൊളിച്ചെഴുതേണ്ടി വരുമെന്നും റവ്യൂ സെക്രട്ടറി ഹഷ്മുഖ് ആദിയ വ്യക്തമാക്കി. പി.ടി.ഐക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഹഷ്മുഖ് ഇക്കാര്യം പറഞ്ഞത്. എക്‌സൈസ് ഡ്യൂട്ടി, സർവീസ് ടാക്‌സ്, വാറ്റ് തുടങ്ങിയ നികുതികൾ ജി.എസ്.ടിയിലേക്ക് കൂട്ടിയോജിപ്പിച്ചിരുന്നു. ഇവ ശരിയായ പാതയിലേക്ക് ചലിക്കാൻ ഒരു വർഷമെങ്കിലും കാത്തിരിക്കേണ്ടി വരും. ജി.എസ്.ടിയിൽ സമ്പൂർണമായ പൊളിച്ചെഴുത്ത് വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
 

Latest News