ദുബായ്- അടുത്ത രണ്ടു വര്‍ഷത്തേക്ക് ദുബായില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് കാറുകള്‍ക്ക് പാര്‍ക്കിംഗ് ഫീ ഈടാക്കില്ലെന്ന് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. 2020 ജൂലൈ ഒന്നു മുതലാണ് ഇളവുകള്‍ നിലവില്‍വന്നത്. ഇളവുകള്‍ക്കായി ഇലക്ട്രിക് കാര്‍ ഉടമകള്‍ അതോറിറ്റിയെ സമീപിക്കേണ്ടതില്ല. ഓട്ടോമാറ്റിക്കായി ഇത്തരം വാഹനങ്ങള്‍ക്ക് ഫീസിളവ് ലഭിക്കുമെന്ന് അതോറിറ്റി വക്താവ് മൈത ബിന്‍ അദായ് പറഞ്ഞു. ഇലക്ട്രിക് കാറുകള്‍ വാങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിനാണ് അതോറിറ്റി ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.