ഡെറാഡൂണ്‍- ഉത്തരാഖണ്ഡില്‍ പശുക്കടത്തും കശാപ്പും നിരീക്ഷിക്കാന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചു. കുമാണ്‍, ഗര്‍വാള്‍ മേഖലകളിലായി 11 പോലീസ് ഉദ്യോഗസ്ഥര്‍ വീതമടങ്ങുന്ന സംഘത്തെ നിയോഗിക്കാനാണ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത് ഉത്തരവിട്ടത്.
പശുവിനെ കശാപ്പുചെയ്ത സംഭവങ്ങളിലെ അന്വേഷണം വേഗത്തിലാക്കുക, പശുക്കടത്തു തടയുക എന്നിവയാണു സംഘത്തിന്റെ ദൗത്യം. കഴിഞ്ഞ ജൂലൈയില്‍ ഉത്തരാഖണ്ഡില്‍ ഗോവധം നിരോധിച്ചിരുന്നു.
നിരോധനം കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. മൂന്നു വര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കുന്നതാണു ഗോവധ നിരോധന നിയമം.