ന്യൂദൽഹി- വിവാദമായ കർഷക നിയമങ്ങൾക്കെതിരെ ഇന്ത്യാ ഗേറ്റില്‍ ട്രാക്ടർ കത്തിച്ച് പ്രതിഷേധം. പ്രക്ഷോഭകർ തിങ്കള്‍ രാവിലെയാണ് ദൽഹിയിലെ ഇന്ത്യാ ഗേറ്റിന് സമീപം ട്രാക്ടറിന് തീയിട്ടത്. അഗ്നിശമന വകുപ്പ് തീ അണച്ച ശേഷം പോലീസ് ട്രാക്ടർ നീക്കം ചെയ്തു. ഇരുപതോളം പ്രതിഷേധക്കാർ ചേർന്നാണ് പഴയ ട്രാക്ടറിന് തീയിട്ടതെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളില്‍ കർഷകരുടെ പ്രതിഷേധം തുടരുകയാണ്.
പാർലമെന്റ് പാസാക്കിയ 2 കർഷക ബില്ലുകളും അവശ്യവസ്തു നിയമ ഭേദഗതി ബില്ലും രാഷ്ട്രപതി റാം നാഥ് കോവിന്ദ് അംഗീകാരം നൽകിയിരുന്നു. കർഷക ഉൽപന്ന വ്യാപാര വാണിജ്യ ബിൽ, കർഷക (ശാക്തീകരണ, സംരക്ഷണ) ബിൽ, അവശ്യവസ്തു ഭേദഗതി ബിൽ 2020 എന്നിവരാണ് രാഷ്ട്രപതി ഒപ്പു വച്ചത്. ഇവ കർഷക വിരുദ്ധവും കോർപറേറ്റ് അനുകൂലവുമെന്നാണ് പ്രതിപക്ഷ ആരോപണം.
#WATCH: Punjab Youth Congress workers stage a protest against the farm laws near India Gate in Delhi. A tractor was also set ablaze. pic.twitter.com/iA5z6WLGXR
— ANI (@ANI) September 28, 2020