ഭുവനേശ്വര്‍-വ്യാജ കോവിഡ് വാക്‌സിന്‍ നിര്‍മ്മിച്ചുവെന്ന കേസില്‍ ഒഡീഷയില്‍ മുപ്പത്തിരണ്ടുകാരന്‍ അറസ്റ്റില്‍. ബാര്‍ഗഢ് ജില്ലയിലെ പ്രഹ്ലാദ് ബിസി എന്നയാളാണ് അറസ്റ്റിലായത്. വ്യാജ വാക്‌സിന്‍ നിര്‍മാണകേന്ദ്രം റെയ്ഡുചെയ്ത പോലീസ് കോവിഡ് വാക്‌സിനെന്ന ലേബല്‍ ഒട്ടിച്ച നിരവധി കുപ്പികളും രാസവസ്തുക്കളും ഉപകരണങ്ങളും പിടിച്ചെടുത്തതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. കോവിഡ് 19 വാക്‌സിനെന്ന് അവകാശപ്പെട്ട് വ്യാജ ഉത്പന്നം നിര്‍മ്മിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. കോവിഡ് വാക്‌സിനെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ഉത്പന്നം വിറ്റഴിക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് അധികൃതര്‍ പറഞ്ഞു.