വാഷിംഗ്ടണ്‍-ജസ്റ്റിസ് എമി കോണി ബാരെറ്റിനെ അമേരിക്കയുടെ സുപ്രീംകോടതി ജഡ്ജിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് പ്രഖ്യാപനം നടത്തിയത്. അന്തരിച്ച ജസ്റ്റിസ് റൂത്ത് ബാദര്‍ ഗിന്‍സ്ബര്‍ഗിന്റെ ഒഴിവിലാണ് നിയമനം. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ശേഷിക്കെ ധൃതി പിടിച്ചുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധത്തിലാണ് അമേരിക്കന്‍ പ്രതിപക്ഷം.