ഇതു സംബന്ധിച്ച സാമ്പത്തിക ആസൂത്രണത്തിനായി രാജ്യം ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നുവെന്നും 1960 കളില്‍ ദീനയാല്‍ജി ഇതേ കാര്യം പറഞ്ഞിട്ടുണ്ടെന്നും രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
ന്യൂദല്‍ഹി- രാജ്യത്തെ എല്ലാ പാവങ്ങള്‍ക്കും 2022 ല്‍ സ്വന്തം മേല്‍ക്കൂരയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന 2022 ഓടെ രാജ്യത്തെ ഓരോ ദരിദ്രനും വീട് ഉണ്ടാക്കാന്‍ പ്രധാനമന്ത്രി പ്രതിജ്ഞ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇതു സംബന്ധിച്ച സാമ്പത്തിക ആസൂത്രണത്തിനായി രാജ്യം ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നുവെന്നും 1960 കളില്‍ ദീനയാല്‍ജി ഇതേ കാര്യം പറഞ്ഞിട്ടുണ്ടെന്നും രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം ദീന്ദയാല്‍ജി നിശ്ചയിച്ച ദേശീയ ലക്ഷ്യങ്ങളുടെ പ്രസക്തി ഒട്ടുംകുറഞ്ഞിട്ടില്ലെന്നും ആ ലക്ഷ്യങ്ങള്‍ ഇപ്പോഴും പ്രധാനമാണെന്നും സ്വാശ്രയ ഇന്ത്യയെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഈ ലക്ഷ്യങ്ങള്‍ നേടേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്ന ഒരു സംവിധാനം ഉണ്ടായിരിക്കണമെന്ന് ദീന്‍ദയാല്‍ ഉപാധ്യായ പറഞ്ഞിട്ടുണ്ടെന്ന് രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.