ഷെഹ്‌റോസ് ചൗധരിയെന്ന 25 കാരനാണ് ആവര്‍ത്തിച്ച് അവകാശവാദങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് പിടിയിലായത്.
മോണ്‍ട്രിയല്‍- സിറിയയില്‍ പോയി ഐ.എസില്‍ ചേര്‍ന്നിരുന്നുവെന്നും രണ്ട് പേരെ വധിച്ചുവെന്നും നിരവധി കുറ്റകൃത്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുവെന്നും വ്യാജ അവകാശവാദം ഉന്നയിച്ച യുവാവ് കാനഡയില്‍ അറസ്റ്റിലായി.
ഷെഹ്‌റോസ് ചൗധരിയെന്ന 25 കാരനാണ് ആവര്‍ത്തിച്ച് അവകാശവാദങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് പിടിയിലായത്.
ഭീകരതയുടെ മുന്‍കാല ജീവിതത്തെ കുറിച്ച് യുവാവിന്റെ അഭിമുഖം ന്യൂയോര്‍ക്ക് ടൈംസ് പോഡ്കാസ്റ്റില്‍ പോലും വന്നിട്ടുണ്ടെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് പറഞ്ഞു.
അബൂ ഹുസൈഫ എന്ന പേരു കൂടി സ്വീകരിച്ച യുവാവ് 2016 ല്‍ സിറിയയില്‍ പോയി ഐ.എസില്‍ ചേര്‍ന്നുവെന്നാണ് അവകാശപ്പെട്ടിരുന്നത്.
ഭീകര പ്രവര്‍ത്തനം സംബന്ധിച്ച് വ്യാജ അവകാശവാദങ്ങള്‍ ഉന്നയിച്ച യുവാവ് ഒണ്‍ടാരിയോ പ്രവിശ്യയിലെ ബര്‍ലിംഗ്ടണിലായിരുന്നു താമസമെന്നും ദീര്‍ഘ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തതെന്നും പോലീസ് പറഞ്ഞു.
പൗരന്മാര്‍ക്കിടയില്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തിയെന്നാണ് കേസ്. നവംബര്‍ 16-ന് ബ്രാംപ്ടണ്‍ കോടതിയില്‍ ഹാജരാക്കും.
അഞ്ച് വര്‍ഷം വരെ തടവാണ് ഇത്തരം വ്യാജ ഭീഷണി ഉയര്‍ത്തുന്നവര്‍ക്ക് കനേഡിയന്‍ നിയമം അനുശാസിക്കുന്നത്.