Sorry, you need to enable JavaScript to visit this website.

മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ട കണ്ടക്ടര്‍ക്ക്  ക്രൂര മര്‍ദ്ദനം; യാത്രക്കാരനെതിരെ കേസെടുത്തു

മുംബൈ-മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ട കണ്ടക്ടറെ യാത്രക്കാരന്‍ ക്രൂരമായി മര്‍ദിച്ചു. മുംബൈയിലെ അന്ധേരിയിലാണ് സംഭവം. ബസ്സില്‍ കയറുമ്പോള്‍ യാത്രക്കാരന്‍ മാസ്‌ക് ധരിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് യാത്രക്കാരനോട് കണ്ടക്ടര്‍ മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തനിക്ക് കോവിഡ് ഇല്ലെന്നായിരുന്നു യാത്രക്കാരന്റെ വിശദീകരണം. പിന്നീട് കണ്ടക്ടര്‍ വീണ്ടും മാസ്‌ക് ധരിക്കണമെന്ന് യാത്രക്കാരനോട് ആവശ്യപ്പെട്ടു . ഇതില്‍ പ്രകോപിതനായ യാത്രക്കാരന്‍ കണ്ടക്ടറെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കണ്ടക്ടറായ സൈനാഥ് ഖര്‍പഡെ എന്ന ആള്‍ക്കാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ കണ്ടക്ടര്‍ക്ക് സാരമായി പരിക്കേറ്റു. ഭയന്ദറില്‍ നിന്ന് അന്ധേരിയിലെ മരോലിലേക്കുള്ള ബസിലെ കണ്ടക്ടറാണ് സൈനാഥ്. ആക്രമണത്തിന് പിന്നാലെ യാത്രക്കാരന്‍ അടുത്ത സ്‌റ്റോപ്പില്‍ ഇറങ്ങി രക്ഷപ്പെടുകയും ചെയ്തു. കണ്ടക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
 

Latest News