ന്യൂദല്‍ഹി- ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനായി തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിനു ശേഷം കാര്യമായ ചുമതലകളൊന്നും ലഭിക്കാതിരുന്ന ടോം വടക്കനെ ദേശീയ വക്താവായും നിയമിച്ചു. 12 വൈസ് പ്രസിഡന്റുമാരും എട്ട ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെടുന്ന പുതിയ ഭാരവാഹികളെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയാണ് പ്രഖ്യാപിച്ചത്. കര്‍ണാടകയില്‍ നിന്നുള്ള യുവ എംപി തേജസ്വി സൂര്യയെ യുവമോര്‍ച്ച അധ്യക്ഷനായും തിരഞ്ഞെടുത്തു.