ദുബായില്‍ നമസ്‌കാര സ്ഥലത്തേക്ക് കാര്‍ പാഞ്ഞു കയറി; റോഡപകടങ്ങളില്‍ നാല് മരണം

ദുബായ്- ദുബായില്‍ രണ്ടു  റോഡപകടങ്ങളില്‍ നാലു പേര്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡരികില്‍ മഗ് രിബ് നമസ്‌കരിക്കുന്ന സ്ഥലത്തേക്ക്  നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറിയാണ് രണ്ടു മരണം. ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
എസ് യു വിയുടെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്ന് ദുബയ് പോലീസ് അറിയിച്ചു. ഏഷ്യക്കാരാനാണ് കാര്‍ ഓടിച്ചിരുന്നത്.
ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിനു പിന്നില്‍ വാഹനമിടിച്ചുണ്ടായ മറ്റൊരപകടത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ട് പേര്‍ മരിച്ചിരുന്നു. ഇതേ ദിവസം തന്നെ വൈകുന്നേരം ഉം സുഖൈം റോഡില്‍ ട്രാഫിക് സിഗ്‌നലില്‍ വേഗത കുറക്കുന്നതിനിടെ കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു.
വെള്ളിയാഴ്ച ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ അമിതവേഗതിയിലെത്തിയ എയ് യു വി റോഡില്‍ നിന്ന് തെന്നിയുണ്ടായ അപകടത്തില്‍ 16-ാകരി ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചിരുന്നു. ഈ റോഡിലെ ദൂരപരിധി മണിക്കൂറില്‍ 120 കിലോമീറ്ററില്‍ നിന്നും 110 കിലോമീറ്റര്‍ ആക്കി കുറച്ച ശേഷമുണ്ടായ ഏറ്റവും വലിയ അപകടമാണിത്. ഷാര്‍ജയിലേക്കുള്ള വരിയില്‍ സിലികോണ്‍ ഒയാസിസിനു സമീപത്താണ് അപകടമുണ്ടായതെന്ന് പോലീസ് അറിയിച്ചു.
 

Latest News