ന്യൂദല്‍ഹി- വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ബംഗ്ലാദേശ് സന്ദര്‍ശനം ഇന്ന്. ബംഗ്ലാദേശ് വിദേശ മന്ത്രി അബുല്‍ ഹസന്‍ മഹ്മൂദ് അലിയുടെ ക്ഷണപ്രകാരമാണ് ദ്വിദിന സന്ദര്‍ശനം.
ഇന്ത്യ-ബംഗ്ലാദേശ് സംയുക്ത കമ്മീഷന്‍ യോഗത്തില്‍ ഇരു മന്ത്രിമാരും അധ്യക്ഷത വഹിക്കും. ബംഗ്ലാദേശ് നേതാക്കളെ കാണുന്നതിനു പുറമെ, വ്യവസായ പ്രമഖരുമായും വ്യാപര സംഘടനാ പ്രതിനിധികളുമായും സുഷമ ചര്‍ച്ച നടത്തും. ഇന്ത്യ സഹായിച്ച 15 പദ്ധതികള്‍ സുഷമാ സ്വരാജ് ഉദ്ഘാടനം ചെയ്യും.
സുഷമാ സ്വരാജിന്റെ രണ്ടാമത്തെ ബംഗ്ലാദേശ് സന്ദര്‍ശനമാണിത. പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ഏപ്രിലില്‍ ബംഗ്ലാദേശില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ബംഗ്ലാദേശുമായി നിലവിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ മന്ത്രിയുടെ സന്ദര്‍ശനം സഹായകമാകുമെന്നാണ് പ്രതീക്ഷ.