തിരുവനന്തപുരം- റോഷി അഗസ്റ്റിന് എം.എല്‍.എക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചയായി അദ്ദേഹം നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തോടൊപ്പം വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റിനും ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.