Sorry, you need to enable JavaScript to visit this website.

ഇറാഖിൽ കാണാതായ 39 ഇന്ത്യക്കാരുടെ  ബന്ധുക്കളുടെ ഡി.എൻ.എ പരിശോധിക്കുന്നു 

അമൃത്‌സർ- ഇറാഖിലെ ഇസ്‌ലാമിക് സ്‌റ്റേറ്റ് ശക്തി കേന്ദ്രമായിരുന്ന മൊസൂളിൽ നിന്ന് മൂന്ന് വർഷം മുമ്പ് കാണാതായ 39 ഇന്ത്യക്കാരുടെ ബന്ധുക്കളെ ഡി.എൻ.എ പരിശോനയ്ക്ക് വിധേയരാക്കുന്നു. പ്രത്യേക കാരണമൊന്നും വെളിപ്പെടുത്താതെയാണ് ഇവരോട് ഡിഎൻഎ പരിശോധന നടത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്. 'ഞങ്ങളിൽ എല്ലാവരോടും പരിശോധനയ്ക്ക് വിധേയരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്താണു കാരണമെന്നറിയാതെ അങ്കലാപ്പിലാണ് ഞങ്ങൾ,' കാണാതയവരിൽ ഉൾപ്പെട്ട മഞ്ജിന്ദറിന്റെ സഹോദരൻ ഗുർപിന്ദർ പറയുന്നു. 

ഐ.എസ് ഭീകരർ തട്ടിക്കൊണ്ടുപോയി എന്നു കരുതപ്പെടുന്ന 39 ഇന്ത്യൻ തൊഴിലാളികളിൽ ഭൂരിഭാഗവും പഞ്ചാബിൽ നിന്നുള്ളവരാണ്. ഇറാഖിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ മൂസിൽ ഐ എസ് പിടിച്ചടക്കിയതിനു തൊട്ടുപിറകെയാണ് ഇവരെ കാണാതായത്. മുസൂലിൽ നിന്നും രക്ഷപ്പെടുന്ന വഴിമധ്യേയാണ് ഇവരെ പിടികൂടിയതെന്നും റിപ്പോർട്ടുണ്ടായിരുന്നു. 

ഇവരെല്ലാം ജീവിച്ചിരിപ്പുണ്ടെന്നും വിവിധ ജോലികൾക്കായി ഉപയോഗപ്പെടുത്തിയ ശേഷം ബാദുഷ് ജയിലലടക്കുകയും ചെയ്തതായി ഇറാഖിൽ നിന്ന് വിവരം ലഭിച്ചെന്ന് നേരത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞിരുന്നു. എന്നാൽ ഇവരെ കുറിച്ച് വിശ്വസനീയമായ ഒരു വിവരവും ഇറാഖ് സർക്കാരിന്റെ പക്കലില്ലെന്ന് ഇറാഖ് വിദേശകാര്യ മന്ത്രി ഇബ്രഹിം അൽ ഇശൈക്കിർ അൽ ജാഫരി ജൂലൈയിൽ വ്യക്തമാക്കിയിരുന്നു.
 

Latest News