ന്യൂദൽഹി- പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ സുപ്രീം കോടതി അംഗീകരിച്ചില്ല. സംസ്ഥാന സർക്കാറിന്റെ അപ്പീലിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ശരത്‌ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ നാലാഴ്ച്ചക്കകം മറുപടി നൽകണം. 2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്. സി.പി.എം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരനാണ് കേസിലെ ഒന്നാം പ്രതി.