ഗൊരഖ്പൂര്‍- ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളെജില്‍ കോവിഡ് സ്ഥിരീകരിച്ച യുവതി ഒറ്റ പ്രസവത്തില്‍ നാലു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. മൂന്നു കുഞ്ഞുങ്ങളും അമ്മയും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ഒരു കുഞ്ഞ് വെന്റിലേറ്ററിലാണെന്നും മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ ഗണേഷ് കുമാര്‍ പറഞ്ഞു. ദേവ്‌റിയ ജില്ലയിലെ ഗൗര ബസാര്‍ സ്വദേശിയായ 26കാരിയാണ് നാലു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ചൊവ്വാഴ്ച രാത്രിയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ഗര്‍ഭകാലം പൂര്‍ത്തിയാക്കുന്നതിനു മുമ്പാണ് പ്രസവം നടന്നത്. നാലു കുഞ്ഞുങ്ങളുടേയും സ്രവം ശേഖരിച്ച് കോവിഡ് പരിശോധനയ്ക്കായി നല്‍കിയിരിക്കുകയാണ്.