ബംഗളൂരു- ബംഗളൂരുവിലെ കെ.ജി ഹള്ളി പോലീസ് സ്‌റ്റേഷനു നേരെ ഓഗസ്റ്റ് 11-നുണ്ടായ ആക്രമണത്തില്‍ മുഖ്യ സൂത്രധാരനെ അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറിയിച്ചു.
ബാങ്കില്‍ റിക്കവറി ഏജന്റായി പ്രവര്‍ത്തിക്കുന്ന സയ്യിദ് സാദിഖ് അലിയാണ് (44) പിടിയിലായത്. ആക്രമണത്തിനുശേഷം ഇയാള്‍ ഒളിവിലായിരുന്നു.
കെ.ജി ഹള്ളി, ഡി.ജെ. ഹള്ളി എന്നിവിടങ്ങളില്‍നടന്ന അക്രമത്തില്‍ പങ്കെടുത്തവരെ പിടികൂടുന്നതിന് എന്‍.ഐ.എ 30 കേന്ദ്രങ്ങളില്‍ തെരച്ചില്‍ നടത്തി. എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് എന്നിവയുമായി ബന്ധപ്പെട്ട നിരവധി രേഖകളും ആയുധങ്ങളും റെയ്ഡില്‍ പിടിച്ചെടുത്തതായി എന്‍.ഐ.എ പ്രസ്താവനയില്‍ അറിയിച്ചു.