ന്യൂയോര്‍ക്ക്- ബ്രിട്ടീഷ് അമേരിക്കന്‍ ജേര്‍ണലിസ്റ്റ് ഹരോള്‍ഡ് ഇവാന്‍സ് അന്തരിച്ചു. 92 വയസ്സായിരുന്നു. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തന ചരിത്രത്തിലെ വഴികാട്ടിയെന്നായിരുന്നു അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. മാധ്യമസ്ഥാപകന്‍, പുസ്തക പ്രസാധകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയാണ് ഹരോള്‍ഡ് ഇവാന്‍സ്.
റോയിട്ടേഴ്‌സിന്റെ ഉന്നതനായ എഡിറ്റര്‍ പദവിയില്‍ ഇരിക്കെയാണ് അന്ത്യം. ന്യൂയോര്‍ക്കില്‍ വെച്ച് ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം സംഭവിച്ചത്. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ വഴികാട്ടി കൂടിയായിരുന്നു ഹരോള്‍ഡ് ഇവാന്‍സ്. പത്രപ്രവര്‍ത്തന മേഖലയില്‍ നീണ്ട 70 വര്‍ഷത്തെ അനുഭവസമ്പത്തിന് ഉടമയാണ് ഇദ്ദേഹം. സണ്‍ഡേ ടൈംസ്, ടൈംസ് ഓഫ് ലണ്ടന്‍, റോയിറ്റേഴ്‌സ് തുടങ്ങി നിരവധി മാധ്യമസ്ഥാപനങ്ങളില്‍ ഇവാന്‍സ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ദ അമേരിക്കന്‍ സെഞ്ച്വറി, ദേ മെയ്ഡ് അമേരിക്ക, തുടങ്ങി നിരവധി പുസ്തകങ്ങളും ഇവാന്‍സിന്റെ തൂലികയില്‍ പിറന്നവയാണ്.