ഷാര്‍ജ- സ്കൂളുകള്‍ സെപ്റ്റംബര്‍ 27 മുതല്‍ തുറക്കുമെന്ന് ഷാര്‍ജ പ്രൈവറ്റ് എജ്യുേേക്കഷന് അതോറിറ്റി. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ആറു മാസത്തോളം അടച്ചിട്ട ശേഷമാണ് വിദ്യാലയങ്ങള്‍ പുനരാരംഭിക്കുന്നത്.
എമിറേറ്റ്സിലെ മറ്റു സ്കൂളുകള്‍ക്ക് ഒപ്പം ഓഗസ്റ്റ് 31നാണ് സ്കൂളുകള്‍ തുറക്കാന്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അക്കാദമിക വര്‍ഷത്തിന്റെ ആദ്യ രണ്ടാഴ്ചയില്‍ സമ്പൂര്‍ണമായ ഇ-ലേണിംഗ് മതിയെന്ന് അതോറിറ്റി തീരുമാനിക്കുകയായിരുന്നു.
ഞായറാഴ്ച തുറക്കുമെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്രമാനുഗതമായേ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിക്കൂ. എല്ലാ അധ്യാപകര്‍ക്കും കോവിഡ് പരിശോധന സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. വ്യക്തിഗതമായി സ്കൂളില്‍ ഹാജരാകുന്ന 12 വയസ്സിനു മുകളിലുള്ള വിദ്യാര്‍ഥികള്‍ക്കും പരിശോധന ആവശ്യമാണ്.