ദേശീയദിനം: ആശംസകള്‍ നേര്‍ന്ന് വിദേശ നേതാക്കള്‍  

റിയാദ് - തൊണ്ണൂറാമത് ദേശീയദിനാഘോഷത്തോടനുബന്ധിച്ച് തിരുഗേങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ലോക നേതാക്കളുടെ ആശംസാ പ്രവാഹം. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ഖലീഫ, ഒമാന്‍ സുല്‍ത്താന്‍ ഹൈഥം ബിന്‍ താരിഖ് ബിന്‍ തൈമൂര്‍, കുവൈത്ത് ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സ്വബാഹ്, കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സ്വബാഹ് അല്‍ഖാലിദ് അല്‍ഹമദ് അല്‍സ്വബാഹ്, യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്‌യാന്‍, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍, ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ഖലീഫ രാജകുമാരന്‍, ബഹ്‌റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ഖലീഫ രാജകുമാരന്‍, ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ശര്‍ഖി, ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരി ശൈഖ് സൗദ് ബിന്‍ റാശിദ് അല്‍മുഅല്ല, ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി, റാസല്‍ഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിന്‍ സ്വഖര്‍ അല്‍ഖാസിമി, അജ്മാന്‍ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍നുഅയ്മി എന്നിവര്‍ അടക്കമുള്ള നേതാക്കള്‍ ദേശീയദിനാശംസകള്‍ നേര്‍ന്നു. സല്‍മാന്‍ രാജാവിന് ആയുരാരോഗ്യവും ദീര്‍ഘായുസും നേര്‍ന്ന ലോക നേതാക്കള്‍ സല്‍മാന്‍ രാജാവിന്റെ ഭരണത്തിനു കീഴില്‍ കൂടുതല്‍ പുരോഗതിയും അഭിവൃദ്ധിയും കൈവരിക്കാന്‍ സൗദി ജനതക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. 

Latest News