ന്യൂദൽഹി- മൂന്നു വർഷത്തിനിടെ ഇന്ത്യൻ അതിർത്തിയിൽ ചൈന സൈനിക സാന്നിധ്യത്തിൽ വൻ വർധനവ് വരുത്തിയെന്ന് രേഖകൾ. ചൈന തങ്ങളുടെ എയർബേസുകളും ഹെലിപാഡുകളും നിർമ്മിച്ചുവെന്നാണ് രേഖകൾ. ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷമുള്ള ലഡാക് മേഖലയിലാണ് ചൈന സൈനിക സാന്നിധ്യം വർധിപ്പിച്ചത്. സ്ട്രാറ്റ്‌ഫോർ എന്ന പ്രമുഖ ആഗോള ഇന്റലിജൻസ് പ്ലാറ്റ്‌ഫോം പുറത്തുവിടാനിരിക്കുന്ന ഉത്തരവിനെ അടിസ്ഥാനമാക്കി എൻ.ഡി.ടി.വിയാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്. 13 സൈനിക താവളങ്ങളാണ് ചൈന നിർമ്മിക്കുന്നത് എന്നാണ് വിവരം. മൂന്ന് വ്യോമതാവളങ്ങൾ, അഞ്ച് സ്ഥിരം പ്രതിരോധ താവളങ്ങൾ, അഞ്ച് ഹെലികോപ്റ്ററുകൾ എന്നിവയാണ് നിർമിക്കുന്നത്.