മുംബൈ- ബോളിവുഡ് താരം സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി റിയ ചക്രബർത്തിയുടെ റിമാന്റ് കാലാവധി അടുത്ത മാസം ആറു വരെ നീട്ടി. റിയയുടെ സഹോദരൻ ഷൗവിക് ചക്രബർത്തി നൽകിയ ജാമ്യ ഹരജി ബോംബെ ഹൈക്കോടതി നാളെ പരിഗണിച്ചേക്കും. ഇക്കഴിഞ്ഞ ഒൻപതിനാണ് റിയ ചക്രബർത്തിയെ പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ പതിനാലിന് ആത്മഹത്യ ചെയ്ത സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മയക്കുമരുന്ന മാഫിയ സംഘത്തിലെ സജീവ അംഗമാണ് റിയ ചക്രബർത്തി എന്നാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പറയുന്നത്.