കണ്ണൂര്‍-നേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ഉത്തരവാദിത്തം പാര്‍ട്ടിക്കില്ലെന്ന പ്രസ്താവനയുമായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍. പാര്‍ട്ടിയിലോ സര്‍ക്കാരിലോ നേതാക്കളുടെ മക്കള്‍ അനധികൃതമായി ഇടപെടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ പത്രത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് പി.ജയരാജന്റെ പ്രസതാവന. കോടിയേരി ബാലകൃഷണന്‍, ഇ.പി ജയരാജന്‍ എന്നിവരുടെ മക്കള്‍ക്കെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയിലോ സര്‍ക്കാരിലോ നേതാക്കളുടെ മക്കള്‍ അനധികൃതമായി ഇടപെടുന്നുവെന്നത് ശരിയല്ല. അത്തരം ഇടപെടലുകള്‍ ഉണ്ടെങ്കില്‍ പാര്‍ട്ടി പരിശോധിക്കും. നേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ഉത്തരവാദിത്തം പാര്‍ട്ടിക്കില്ല. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ നേതൃത്വത്തിനെതിരെ നുണക്കഥകള്‍ പ്രചരിപ്പിക്കുന്നുണ്ട്. മകന്‍ ഏതെങ്കിലും ഇടപാടില്‍ പെട്ടിട്ടുണ്ടെങ്കില്‍ അത് അവന്‍ തന്നെ നേരിട്ടുകൊള്ളുമെന്ന് കോടിയേരി ബാലകൃഷണന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്' പി. ജയരാജന്‍ പറഞ്ഞു.
പ്രവര്‍ത്തകരും നേതാക്കളും ചെയ്യുന്ന കാര്യത്തിന് മാത്രമേ പാര്‍ട്ടിക്ക് പ്രതികരിക്കേണ്ട ഉത്തരവാദിത്തമുള്ളുവെന്നും ഇനി ആരുടെയെങ്കിലും മക്കള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവരെ ഒരു തരത്തിലും പാര്‍ട്ടി സംരക്ഷിക്കില്ലെന്നും പി ജയരാജന്‍ വ്യക്തമാക്കി.
കണ്ണൂരിലെ പ്രമുഖ നേതാവായ ജയരാജന്റെ മക്കള്‍ വിവാദങ്ങളിലൊന്നും പെടാതെ ജാഗ്രത കാണിക്കുന്നത് പൊതുസമൂഹം ശ്രദ്ധിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് സി.പി.എം നേതാക്കളെ രണ്ട് തട്ടിലായി ചിത്രീകരിച്ച് മാധ്യമങ്ങള്‍ നടത്തുന്ന പ്രചരണം ശരിയല്ലെന്നായിരുന്നു ജയരാജന്റെ മറുപടി.
സി.പി.ഐ.എം നേതാക്കളെ രണ്ട് തട്ടിലായി ചിത്രീകരിച്ച് മാധ്യമങ്ങള്‍ നടത്തുന്ന പ്രചരണം ശരിയല്ല. കോടിയേരിയും ഇ.പി ജയരാജനും എന്റെ സീനിയര്‍ നേതാക്കളാണ്. ഞങ്ങളുടെ കുടുംബങ്ങളെ താരതമ്യം ചെയ്യുന്നത് ശരിയല്ല. നിയമവിധേയമായി ആരെങ്കിലും ബിസിനസ് നടത്തി വരുമാനമുണ്ടാക്കുന്നതെന്ന് തെറ്റാണെന്ന് പറയാന്‍ കഴിയില്ല.'അദ്ദേഹം പറഞ്ഞു.
ബാംഗ്ലൂരില്‍ അറസ്റ്റിലായ ലഹരി മാഫിയ സംഘവുമായി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന ആരോപണം വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.
ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു ഇ.പി ജയരാജന്റെ മകനെതിരെ ആരോപണമുയര്‍ന്നത്