Sorry, you need to enable JavaScript to visit this website.

പുതിയ കേസുകളില്ല; ന്യൂസിലന്‍ഡില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

ഓക്ലന്‍ഡ്-ന്യൂസിലന്‍ഡില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. രാജ്യത്ത് തിങ്കളാഴ്ച കോവിഡ് കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇതിനു പിന്നാലെയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. പ്രസിഡന്റ് ജസീന്ത അര്‍ഡേണാണ് വിവരം അറിയിച്ചത്. അതേസമയം, കോവിഡ് വ്യാപനം ഉണ്ടായിരുന്ന ഓക്ലന്‍ഡില്‍ നിയന്ത്രണങ്ങള്‍ തുടരും. വരും ദിവസങ്ങളിലെ സ്ഥിതിഗതികള്‍ കൂടി പരിശോധിച്ച ശേഷമാകും ഓക്ലന്‍ഡിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയെന്നാണ് വിവരം.
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കോവിഡിന്റെ രണ്ടാം വരവോടെയാണ് ഇവിടെ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.രാജ്യത്ത് ഇതുവരെ 1,815 പേര്‍ക്ക് മാത്രമാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 25 പേര്‍ ഇവിടെ മരണത്തിന് കീഴടങ്ങുകയും ചെയ്തു.
 

Latest News