ഈ മാസം 16- നു സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് യു.എ.പി.എ ചുമത്തിയ അഞ്ച് പേര്‍ക്കെതിരെ ഈ ആരോപണമുള്ളത്.
ന്യൂദല്‍ഹി- ദല്‍ഹി കലാപത്തിനായുള്ള ഗൂഢാലോചന നടപ്പിലാക്കാനും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും അഞ്ച് പ്രതികള്‍ 1.61 കോടി രൂപ സ്വീകരിച്ചുവെന്ന് ദല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആരോപിക്കുന്നു.
ഈ മാസം 16- നു സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് യു.എ.പി.എ ചുമത്തിയ അഞ്ച് പേര്‍ക്കെതിരെ ഈ ആരോപണമുള്ളത്. പുറത്താക്കപ്പെട്ട മുനിസിപ്പല്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്‍,മുന്‍ കൗണ്‍സിലര്‍ ഇഷ്‌റത്ത് ജഹാന്‍, ആക്ടിവിസ്റ്റ് ഖാലിദ് സൈഫി, ശിഫാഉറഹ്മാന്‍ എന്നാവര്‍ ബാങ്കുകള്‍ വഴിയും മറ്റുമായി 1.61 കോടി സ്വീകരിച്ചുവെന്നും ഇതില്‍ 1.48 കോടി രൂപ പൗരത്വ നിയമ വിരുദ്ധപ്രക്ഷോഭങ്ങള്‍ നടന്ന കേന്ദ്രങ്ങളുടെ നടത്തിപ്പിനും ഗൂഢാലോചന നടപ്പിലാക്കാനും ഉപയോഗിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.