ഷിക്കാഗോ-നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്‌ലിം
അസ്സോസിയേഷന്‍സ് (നന്മ) വേനലവധിക്കാലത്ത് അമേരിക്കയിലെയും
കാനഡയിലേയും കുട്ടികള്‍ക്കു സംഘടിപ്പിച്ച ക്യാമ്പിന് ഗ്രാജുവേഷന്‍
പ്രോഗ്രാമോടെ ഉജ്ജ്വല സമാപനം. ആറാഴ്ച്ച
നീണ്ടുനിന്ന ക്യാമ്പാണ് അവസാനിച്ചത്. റെയ്‌ന
വളപ്പിലകത്ത് നിയന്ത്രിച്ച ഗ്രാജുവേഷന്‍ പ്രോഗ്രാമില്‍ , നന്മ വിദ്യാഭ്യാസവിഭാഗം പ്രോഗ്രാം ലീഡര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ മുനീര്‍
ആമുഖഭാഷണം നടത്തി.
വ്യക്തിത്വ വികസനം,ശാസ്ത്ര സാങ്കേതിക വാണിജ്യ മേഖലകള്‍, കലയും
കരകൗശലവിദ്യയും,പ്രകൃതിപരിസ്ഥിതി നിരീക്ഷണം,കളികളും
വിനോദങ്ങളും, അഭിരുചികളും മൂല്യങ്ങളും, സംരംഭകത്വം, ധാര്‍മ്മിക
പാഠങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലായാണ് ക്ലാസ്സുകളും
പ്രവര്‍ത്തനങ്ങളും ക്രമീകരിച്ചിരുന്നത്. ഓരോ
പ്രായത്തിലുള്ളവര്‍ക്കും യോജിച്ച രീതിയില്‍ സംവിധാനിച്ച
ക്യാമ്പില്‍ ഇരുനൂറിലധികം കുട്ടികള്‍ പങ്കെടുത്തു. തിങ്കള്‍ മുതല്‍ വെള്ളി
വരെ പൊതുവായതും ഓരോ വിഭാഗങ്ങള്‍ക്കും പ്രത്യേകമായും ഉള്ള
സെഷനുകള്‍ കളികളും വിനോദങ്ങളും ചേര്‍ത്തു കുട്ടികളുടെ
അഭിരുചിക്കിണങ്ങിയ പരസ്പര സംവേദനാത്മക സെഷനുകളായാണ്
ആസൂത്രണം ചെയ്തിരുന്നത്. നന്‍മ യു. എസ്. പ്രസിഡണ്ട് ഒമര്‍ സിനാഫും
കാനഡ പ്രസിഡണ്ട് മുസ്തഫ കെ പിയും അദ്ധ്യക്ഷ പ്രസംഗങ്ങള്‍
നടത്തി. ചെയര്‍മാന്‍ സമദ് പൊനേരി ആശംസാ പ്രസംഗം നടത്തിയ
പരിപാടിയില്‍ പ്രോഗ്രാം ഡയറക്ടര്‍ കുഞ്ഞു പയ്യോളി, വൈസ്പ്രസിഡണ്ട്
ഫിറോസ് മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു. രക്ഷിതാക്കള്‍ അവരുടെ
ക്യാമ്പ് അനുഭവം പങ്കുവെച്ചു. ക്യാമ്പില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും
സര്‍ട്ടിഫിക്കറ്റ് നല്‍കി. വേനലവധിക്കാലത്ത് നന്‍മ യൂത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌ക്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക് കോഡിങ്ങ് വര്‍ക്ക്‌ഷോപ്പും സംഘടിപ്പിച്ചിരുന്നു. ഐ
ടി രംഗത്തെ പ്രമുഖര്‍ നയിച്ച വര്‍ക്ക് ഷോപ്പില്‍ എണ്‍പത് വിദ്യാര്‍ത്ഥികള്‍
പങ്കെടുത്തു.