Sorry, you need to enable JavaScript to visit this website.

രാഗേഷും എളമരം കരീമും അടക്കം എട്ട് എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

രാജ്യസഭയില്‍ അച്ചടക്കമില്ലാതെ പെരുമാറിയതിനാണ് നടപടിയെന്ന് രാജ്യസഭാധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു പറഞ്ഞു.  

ന്യൂദല്‍ഹി- രാജ്യസഭയില്‍ കര്‍ഷക ബില്‍ പാസാക്കുന്നതിനിടെ പ്രതിഷേധിച്ച കേരളത്തില്‍നിന്നുള്ള എളമരം കരീം, കെ.കെ. രാഗേഷ് എന്നിവരുള്‍പ്പെടെ എട്ട് അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി.

രാഗേഷിനും എളമരം കരീമിനും പുറമെ, ഡെറക് ഒ ബ്രെയ്ന്‍, സഞ്ജയ് സിംഗ്, രാജു സാതവ്, റിപുന്‍ ബോറ, ഡോല സെന്‍, സയ്യിദ് നിസാര്‍ ഹുസൈന്‍ എന്നീ അംഗങ്ങളെ ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.

രാജ്യസഭയില്‍ അച്ചടക്കമില്ലാതെ പെരുമാറിയതിനാണ് നടപടിയെന്ന് രാജ്യസഭാധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു പറഞ്ഞു.  

രാജ്യസഭയിൽ ഇന്നലെയുണ്ടായ സംഭവങ്ങൾ നിർഭാ​ഗ്യകരമാണ്. കാർഷിക ബില്ലുകൾ പാസാക്കുന്നതിനിടെ സഭയെ അവഹേളിക്കുന്ന തരത്തിലുള്ള പെരുമാറ്റം ചില അംഗങ്ങളുടെ ഭാഗത്തു നിന്നുണ്ടായി  രാജ്യസഭ ഉപാദ്ധ്യക്ഷനെ അപമാനിച്ചുവെന്നും എംപിമാരുടെ പെരുമാറ്റം അപലപനീയമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

 

 

Latest News