Sorry, you need to enable JavaScript to visit this website.

ടിക് ടോക് എറ്റെടുക്കുന്ന ഒറാക്കിളിന് ആശംസ നേര്‍ന്ന് ട്രംപ്

ഇടപാട് പൂര്‍ത്തിയായാല്‍ പുതിയ കമ്പനി ടെക്‌സാസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപ് പറഞ്ഞു.

 

വാഷിംഗ്ണ്‍- ജനപ്രിയ വിഡിയോ ആപായ ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ഒറാക്കള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ദേശസുരക്ഷക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ട്രംപ് ഭരണകൂടം നിരോധിച്ച ചൈനീസ് ആപായ ടിക് ടോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ വാള്‍മാര്‍ട്ട്, ഒറാക്കിള്‍ എന്നീ കമ്പനികള്‍ രംഗത്തുണ്ട്. അടച്ചുപൂട്ടുകയോ അമേരിക്കന്‍ കമ്പനിക്ക് വില്‍ക്കുകയോ ചെയ്യുന്നതിന് ട്രംപ് അനുവദിച്ച സമയം അവസാനിച്ചിരിക്കയാണ്.

ഇടപാട് പൂര്‍ത്തിയായാല്‍ പുതിയ കമ്പനി ടെക്‌സാസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. പുതിയ കമ്പനി വരുന്നതോടെ 25,000 ആളുകള്‍ക്ക് ജോലി ലഭിക്കും. 500 കോടി ഡോളര്‍ അമേരിക്കയിലെ വിദ്യാഭ്യാസ മേഖലയ്ക്കായി ചെലവഴിക്കണമെന്നാണ് താന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒറാക്കിളും വാള്‍മാര്‍ട്ടും ചേര്‍ന്ന് ടിക് ടോക്കിന്റെ 20 ശതമാനം ഓഹരിയാണ് ഏറ്റെടുക്കുക. ഇടപാട് പൂര്‍ത്തിയായാല്‍ ആപിന്റെ അമേരിക്കയിലെ ഡാറ്റ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒറാക്കിളിന്റെ ഉത്തരവാദിത്തമാണ്.

 

Latest News