Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചെങ്കള സ്വദേശി ദുബായിലെ നീന്തല്‍ക്കുളത്തില്‍ മരിച്ച നിലയില്‍

ദുബായ്- കാസര്‍കോട് ചെങ്കള സ്വദേശി അജീര്‍ പാണൂസ് (41) ദുബായിലെ  നീന്തല്‍ക്കുളത്തില്‍ മരിച്ച നിലയില്‍. ശനി ഉച്ചയോടെയാണ് സംഭവം. നീന്തല്‍ക്കുളത്തിലിറങ്ങിയപ്പോള്‍ ഹൃദയാഘാതമുണ്ടായതാണ് മരണ കാരണം എന്ന് പറയുന്നു. മൃതദേഹം റാഷിദ് ആശുപത്രി മോര്‍ച്ചറിയില്‍.

പരേതനായ മുഹമ്മദ് പാണൂസിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ഫര്‍സാന. മകള്‍: ഫില ഫാത്തിമ. അജീറിന്റെ സഹോദരന്‍ ഹാരിസ് പാണൂസ് ഈ വര്‍ഷം ജനുവരിയില്‍ ദുബായില്‍  മരണപ്പെട്ടിരുന്നു. മറ്റു സഹോദരങ്ങള്‍: സാജിദ്, അബ്ദുല്‍ റഹ്മാന്‍, സുഫൈര്‍.

 

Latest News