ന്യൂദല്‍ഹി- ഹിമാചല്‍ പ്രദേശിനെ പഞ്ചാബുമായി ബന്ധിപ്പിക്കുന്ന പാലം തകര്‍ന്നു. ആറുപേര്‍ക്കു പരിക്കേറ്റു. പാലം തകരുമ്പോള്‍ ഒരു മോട്ടോര്‍ സൈക്കിളും കാറും മിനി ട്രക്കും പാലത്തിലുണ്ടായിരുന്നു. മോട്ടര്‍ സൈക്കിള്‍ നദിയില്‍ വീണു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലം സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ഹിമാചലിലെ ചമ്പ പട്ടണത്തെ പഞ്ചാബിലെ പഠാന്‍കോട്ടുമായി ബന്ധിപ്പിക്കുന്ന പാലമാണ് നിര്‍മാണത്തിലെ ക്രമക്കേടുമൂലം തകര്‍ന്നത്. 15 വര്‍ഷം മുമ്പ് ദേശീയ കാര്‍ഷിക വികസന ബാങ്കിന്റെ (നബാര്‍ഡ്) സഹായത്തോടെ 100 കോടി രൂപ ചെലവില്‍ നിര്‍മിച്ച പാലമാണിത്.
2005- ല്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങാണ് ഉദ്ഘാടനം ചെയ്തത്.