Sorry, you need to enable JavaScript to visit this website.

അറേബ്യൻ തൂഫാൻ

ഇടിപ്പൂരം... ത്രസിപ്പിക്കുന്ന കാഴ്ചകളിലേക്കാണ് ഐ.പി.എൽ മിഴി തുറക്കുന്നത്. 
ഒത്തുപിടിക്കാം.. ആരവവും ആഘോഷവുമില്ലാതെയാണ് ഇത്തവണ ഐ.പി.എൽ നടക്കുന്നത്. കളിക്കാർക്ക് വലിയ മാനസിക വെല്ലുവിളിയായിരിക്കും അത്. 

ഏതൊക്കെ ടീമുകൾ ഇത്തവണ പ്ലേഓഫ് കളിക്കുമെന്ന ചർച്ചകൾ ഇപ്പോൾ തന്നെ പൊടിപാറിത്തുടങ്ങി. പ്രമുഖരൊക്കെ നറുക്കിടുന്ന പ്രധാന ടീമുകൾ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും നിലവില റണ്ണേഴ്‌സ്അപ് ചെന്നൈ സൂപ്പർ കിംഗ്‌സുമാണ്. കിരീട വിജയത്തിലും പരിചയ സമ്പത്തിലും ഈ ടീമുകളോട് കിടപിടിക്കാൻ മറ്റൊരു നിരയ്ക്കുമാവില്ല. 


കൊറോണ ലോക്ഡൗൺ കാലത്തിനും പ്രതിസന്ധികൾക്കുമിടയിൽ ഐ.പി.എൽ ആഘോഷത്തിന് അറേബ്യൻ മണലാരണ്യം വേദിയൊരുക്കുകയാണ്. ഇനിയുള്ള അമ്പതു നാളുകൾ സ്‌പോർട്‌സ് പ്രേമികൾക്ക് ക്രിക്കറ്റ് ലഹരി ആഘോഷിക്കാം. 
ഏതൊക്കെ ടീമുകൾ ഇത്തവണ പ്ലേഓഫ് കളിക്കുമെന്ന ചർച്ചകൾ ഇപ്പോൾ തന്നെ പൊടിപാറിത്തുടങ്ങി. പ്രമുഖരൊക്കെ നറുക്കിടുന്ന പ്രധാന ടീമുകൾ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും നിലവില റണ്ണേഴ്‌സ്അപ് ചെന്നൈ സൂപ്പർ കിംഗ്‌സുമാണ്. കിരീട വിജയത്തിലും പരിചയ സമ്പത്തിലും ഈ ടീമുകളോട് കിടപിടിക്കാൻ മറ്റൊരു നിരയ്ക്കുമാവില്ല. ഈ ടീമുകൾ പ്ലേഓഫിലെത്തിയില്ലെങ്കിൽ ഈ സീസണിലെ വാർത്തയായിരിക്കും അത്. കരുത്തു കൊണ്ട് പ്ലേഓഫിൽ സ്ഥാനം അർഹിക്കുന്ന ടീമാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. എന്നാൽ ബാംഗ്ലൂരിന് ഇതുവരെ കഴിവിനൊത്ത പ്രകടനം കാഴ്ചവെക്കാനായിട്ടില്ലെന്നതാണ് യാഥാർഥ്യം. സൺറൈസേഴ്‌സ് ഹൈദരാബാദ് മുമ്പ് ചാമ്പ്യന്മാരായിട്ടുണ്ട്. ബാറ്റിംഗിലും ബൗളിംഗിലും ഒന്നിനൊന്ന് ശക്തമാണ് അവർ. സൺറൈസേഴ്‌സിനും പ്ലേഓഫിൽ കുറഞ്ഞ ഒന്നും അംഗീകരിക്കാനാവില്ല. 


എന്നാൽ ഇത്തവണ കറുത്ത കുതിരകളാവുമെന്ന് കരുതുന്ന ടീമാണ് ദൽഹി കാപിറ്റൽസ്. ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ മികച്ച യുവനിരയുണ്ട് ദൽഹി ടീമിൽ. ആന്ദ്രെ റസ്സലിന്റെ വെടിക്കെട്ടാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പ്രവചനാതീതമാക്കുന്നത്. എത്ര വലിയ പരാജയത്തിന്റെ വക്കിൽ നിന്നും ടീമിനെ കരകയറ്റാൻ റസ്സലിന്റെ ബാറ്റിന് സാധിക്കും. രാജസ്ഥാൻ റോയൽസും പഞ്ചാബ് കിംഗ്‌സ് ഇലവനുമാണ് അവശേഷിക്കുന്നത്. രാജസ്ഥാൻ പ്രഥമ ഐ.പി.എൽ ചാമ്പ്യന്മാരാണ്. സ്റ്റീവ് സ്മിത്തും ബെൻ സ്റ്റോക്‌സും ജോഫ്ര ആർച്ചറുമൊക്കെ ഇത്തവണ അവരുടെ നിരയിലുണ്ട്. 


ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിന മത്സരത്തിലും ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്ത് കളിച്ചില്ല. ആദ്യ മത്സരത്തിന് മുമ്പ് പരിശീലനത്തിനിടെ തലക്കു പന്ത് കൊണ്ട സ്മിത്ത് രണ്ടാം മത്സരത്തിലും മൂന്നാം മത്സരത്തിലും കളിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ രണ്ടു കളിയിലും പങ്കെടുക്കാതിരുന്നത് രാജസ്ഥാൻ റോയൽസ് ടീമിന് ആശങ്ക പകർന്നിട്ടുണ്ട്. രാജസ്ഥാൻ റോയൽസ് നായകനാണ് സ്മിത്ത്.
ഐ.പി.എല്ലിൽ മോഹഭംഗക്കാരുടെ ടീമാണ് പഞ്ചാബ് കിംഗ്‌സ് ഇലവൻ. രണ്ടു തവണ മാത്രമാണ് അവർ പ്ലേഓഫ് കളിച്ചത്. 2008 ലും 2014 ലും. 2014 ലെ ടൂർണമെന്റിന്റെ ആദ്യ പകുതി യു.എ.ഇയിലായിരുന്നു. ഇത്തവണ രണ്ടു കർണാടകക്കാരിലാണ് അവരുടെ പ്രതീക്ഷ. ക്യാപ്റ്റൻ കെ.എൽ രാഹുലിലും കോച്ച് അനിൽ കുംബ്ലെയിലും. 


ക്രിഗ് ഗയ്‌ലും ഗ്ലെൻ മാക്‌സ്‌വെലും പോലെ ഏതു കളിയും ഏതാനും പന്തുകൾക്കിടയിൽ മാറ്റിമറിക്കാൻ കെൽപുള്ള കളിക്കാർ ടീമിലുണ്ട്. മായാങ്ക് അഗർവാൾ, മൻദീപ് സിംഗ്, കരുൺ നായർ തുടങ്ങി സാങ്കേതികത്തികവുള്ള കളിക്കാരും ടീമിലുണ്ട്. മുഹമ്മദ് ഷമിയാണ് ബൗളിംഗ് ആക്രമണത്തിന് ചുക്കാൻ പിടിക്കുക. ക്രിസ് ജോർദാൻ, ഷെൽഡ കോടറൽ, ജെയിംസ് നീഷം തുടങ്ങിയ പെയ്‌സർമാർ ടീമിലുണ്ട്. അഫ്ഗാനിസ്ഥാൻ ലെഗ്‌സ്പിന്നർ മുജീബുറഹ്മാന്റെ സ്പിന്നിൽ വലിയ പ്രതീക്ഷയാണ് ലെഗ്‌സ്പിറായ കോച്ച് കുംബ്ലെ അർപ്പിക്കുന്നത്. 
ആരായിരിക്കും ഈ വർഷം കൂടുതൽ വിക്കറ്റെടുക്കുന്ന ബൗളർ. യു.എ.ഇയിലെ പിച്ചുകൾ സ്പിന്നനുകൂലമാണെന്നിരിക്കേ ബാംഗ്ലൂരിന്റെ യുസവേന്ദ്ര ചഹലിന് പലരും സാധ്യത കാണുന്നു. ഹൈദരാബാദിന്റെ റാഷിദ് ഖാനും ഒട്ടും മോശമാവില്ല. പെയ്‌സർമാരിൽ ജസ്പ്രീത് ബുംറ, കഗീസൊ റബാദ എന്നിവരാണ് സാധ്യതയിൽ മുന്നിൽ.


ടോപ്‌സ്‌കോററാവാൻ വിരാട് കോഹ്‌ലിക്കും രോഹിത് ശർമക്കും കെ.എൽ രാഹുലിനും സാധ്യതയുണ്ട്. എന്നാൽ ഇപ്പോഴത്തെ ഫോമിൽ രാജസ്ഥാൻ താരം ജോസ് ബട്‌ലറെ ആരും എഴുതിത്തള്ളില്ല. ജോണി ബെയർസ്‌റ്റോയും ഒപ്പത്തിനൊപ്പമുണ്ട്. ആരായിരിക്കും കൂടുതൽ സിക്‌സറടിക്കുകയെന്ന് ചോദിക്കുമ്പോൾ രണ്ട് പേരുകളാണ് നാവിൻതുമ്പിൽ -റസ്സലും മുംബൈയുടെ കീരൻ പോളാഡും. ക്രിസ് ഗയ്ൽ പതിവുപോലെ പട്ടികയിലുണ്ട്. ഏറ്റവും പിശുക്കൻ ബൗളിംഗിന് രണ്ട് അഫ്ഗാൻകാർ തമ്മിലാവും മത്സരമെന്ന് കരുതുന്നവരേറെ -റാഷിദ് ഖാനും മുജീബുറഹ്മാനും. 
ഈ സീസണിൽ ശ്രദ്ധ നേടുന്ന യുവ താരമായിരിക്കും -ശുഭ്മാൻ ഗില്ലിന്റെ പേര് പലരും എടുത്തു പറയുന്നു. രവി ബിഷ്‌ണോയിയാണ് ഫോമിലുള്ള മറ്റൊരു യുവതാരം. മുംബൈയുടെ യശസ്വി ജയ്‌സ്വാൾ ഇതിനകം ശ്രദ്ധ പിടിച്ചുപറ്റിയ യുവ കളിക്കാരനാണ്.  

 

 

 

Latest News