ന്യൂദല്‍ഹി- യുഎസ് ടെക്ക് ഭീമന്‍ ആപ്പിള്‍ തങ്ങളുടെ എല്ലാ ഉല്‍പ്പന്നങ്ങളും ഇന്ത്യയില്‍ നേരിട്ട് ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിക്കുന്നു. സെപ്റ്റംബര്‍ 23 മുതല്‍ ആപ്പിള്‍ സ്റ്റോര്‍ ഓണ്‍ലൈന്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആപ്പിള്‍ മേധാവി ടിം കുക്ക് അറിയിച്ചു. ഓണ്‍ലൈന്‍ വില്‍പ്പനയ്‌ക്കൊപ്പം നേരിട്ടുള്ള ഉപഭോക്തൃസേവനങ്ങളും നല്‍കും. നിലവില്‍ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നീ ഇ-കൊമേഴ്‌സ് സൈറ്റുകള്‍ വഴിയാണ് വില്‍പ്പന നടന്നിരുന്നത്. ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്കു പുറമെ ആപ്പിള്‍ സ്‌പെഷ്യലിസ്റ്റുകളുടെ മാര്‍ഗനിര്‍ദേശങ്ങളും പിന്തുണയും ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ലഭിക്കും. ഓണ്‍ലൈനില്‍ ഇംഗ്ലീഷിലും ഫോണില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും സേവനങ്ങള്‍ ലഭിക്കും. പര്‍ചേസ് നടത്തുന്നതിനു മുമ്പ് മാക് ഉല്‍പ്പന്നങ്ങല്‍ ഇഷ്ടാനുസരണം കോണ്‍ഫിഗര്‍ ചെയ്യാനും ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ കഴിയും.
വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ ഓഫറുകളും മാക് മെഷീനുകള്‍ക്കും ഐപാഡുകള്‍ക്കും പ്രത്യേക ഓഫറുകളും ഫിനാന്‍സ് ഓപഷനുകളും ട്രേഡ്-ഇന്‍ പദ്ധതികളും നല്‍കുമെന്ന് ആപ്പിള്‍ പ്രസ്താവനയില്‍ അറിയിച്ചു. രണ്ടു വര്‍ഷം വരെ ദീര്‍ഘിപ്പിച്ച വാറന്റിയും സാങ്കേതിക സഹായവും നാശനഷ്ട പരിഹാരവും ഉള്‍ക്കൊള്ളുന്ന ആപ്പിള്‍ കെയര്‍ പ്ലസ് സ്‌കീമും ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ലഭിക്കും. ഓര്‍ഡര്‍ നല്‍കി കഴിഞ്ഞാല്‍ 24 മണിക്കൂറിനും 72 മണിക്കൂറിനുമുള്ളില്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താവിലെത്തിക്കും. ബ്ലൂഡാര്‍ട്ട് കുറിയര്‍ സര്‍വീസ് വഴിയാണ് വിതരണം.