Sorry, you need to enable JavaScript to visit this website.

ഗുജറാത്തിലെ തെരഞ്ഞെടുപ്പ് മോഡി പ്രഖ്യാപിക്കും- കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി ചിദംബരം

ന്യൂദൽഹി- തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരം രംഗത്ത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്നതെന്ന് ചിദംബരം ആരോപിച്ചു. ഗുജറാത്തിൽ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാൻ മോഡിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയിരിക്കുകയാണെന്ന് ചിദംബരം ആരോപിച്ചു. ഗുജറാത്തിൽ മോഡിയുടെ അവസാനത്തെ തെരഞ്ഞെടുപ്പ് റാലിയിൽ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുമെന്നും ചിദംബരം പരിഹസിച്ചു. 

ഇക്കഴിഞ്ഞ ഒക്ടോബർ പന്ത്രണ്ടിന് ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പ് തിയതി കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഗുജറാത്തിലെ ഫലം പ്രഖ്യാപിക്കുന്ന തിയതി പ്രഖ്യാപിച്ച കമ്മീഷൻ തെരഞ്ഞെടുപ്പ് തിയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അറിയിക്കുകയായിരുന്നു. ഇതിനെതിരെ ശക്തമായ വിമർശനമാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ നടത്തുന്നത്. മോഡിക്ക് ഗുജറാത്തിന് വേണ്ടി കൂടുതൽ വ്യാജ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നതിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ ഒത്തുകളിക്കുകയാണെന്നാണ് കോൺഗ്രസിന്റെ വാദം. ഹിമാചൽ പ്രദേശിനൊപ്പം ഗുജറാത്തിലും മാതൃകാപെരുമാറ്റച്ചട്ടം ഉടൻ പ്രാബല്യത്തിൽ വരുത്തണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.
 

Latest News